എന്തുകൊണ്ട് BJP ????

Post oleh : arun | Rilis : May 17, 2018 | Series :
എന്തുകൊണ്ട് BJP യെ സകല ദേശ വിരുദ്ധ ശക്തികളും അഥവാ
ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും
ഭയക്കുന്നു??
----------------------------------------------------

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വളർച്ചയായിരുന്നു ഭാരതീയ ജനതാ പാർട്ടി അഥവാ ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയുടേത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ സ്ഥാപിതമായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ നേതൃസ്ഥാനം വഹിയ്ക്കുന്ന കക്ഷിയായിരുന്ന ബി ജെ പി എങ്ങിനെയാണ് ഈ ചുരുങ്ങിയ കാലയളവിൽ മറ്റു രാഷ്ട്രീയ കക്ഷികളെ പിന്തള്ളി ഇന്ത്യയുടെ ഭരണ സാരഥ്യം കൈയ്യാളിയത്..? 





ഭാരത ദേശീയത ഒന്നുകൊണ്ട് മാത്രമാണ് ബി ജെ പി ഈ നിലയിലേയ്ക്ക് എത്തിച്ചേർന്നത് എന്നതായിരിയ്ക്കും ഒരു പക്ഷെ കിട്ടിയേക്കാവുന്ന പൊതുവായ ഉത്തരം. ആ ഉത്തരത്തിൽ ഒരു ഭാഗം ശരിയുമാണ്. പക്ഷെ അവിടെ ഒരു ചോദ്യം ബാക്കിയാകുന്നുണ്ട്. ആ ചോദ്യമിതാണ്. ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയെ ഈ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ, ഇത്രയും ശക്തിയാർജ്ജിയ്ക്കാൻ സഹായിച്ചത്...?!!!!
സത്യത്തിൽ ബി ജെ പി യ്ക്ക് മുൻപേ ഭരിച്ചു പോയവർ ചെയ്തതും, ചെയ്യാൻ പാടില്ലാത്തതുമായ പല കാര്യങ്ങളുമാണ് ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയെ ഇന്നത്തെ നിലയിൽ എത്തിച്ചു നിറുത്തിയത് എന്നുള്ളത് ഒരല്പം ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്. അല്ലാതെ അത് ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയുടെ ദേശീയത മാത്രമായിരുന്നില്ല എന്നതാണ് വാസ്തവം.



കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആസിഫ എന്ന എട്ടു വയസ്സുകാരിയുടെ കൊലപാതകം പുറം ലോകമറിയുന്നത്. കേട്ട പാതി, കേൾക്കാത്ത പാതി ഇന്ത്യയുടെ വടക്കേയറ്റത്തു കിടക്കുന്ന കാശ്മീരിൽ നടന്ന ആ കൊലപാതകത്തിന്റെ പ്രതിഷേധം മുഴുവനും കണ്ടത്, കാശ്മീരിൽ നിന്നും നാലായിരം കിലോമീറ്ററുകൾക്കിപ്പുറം ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിലായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത വിധമുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും, ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഹർത്താലിനും കേരളം സാക്ഷ്യം വഹിയ്ക്കേണ്ടി വന്നത്..?!!!!!
ഒരു സംഘടനയും ആഹ്വാനം ചെയ്യാതിരുന്ന ഹർത്താൽ, എങ്ങിനെയാണ് സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടത്..? ആരായിരുന്നു ഇതിനൊക്കെ പുറകിൽ ..?!!!!



ഇതാദ്യമായല്ല കേരളം ഇത്തരം ചില ആശ്ചര്യകരമായ ഹർത്താലുകൾക്ക് സാക്ഷിയാകേണ്ടി വരുന്നത്. അതും പ്രബുദ്ധരായതും, നൂറു ശതമാനം സാക്ഷരതയും അവകാശപ്പെടുന്ന ജനങ്ങളുമുള്ള ഒരു സംസ്ഥാനം മുൻപ് നടത്തിയ ചില ഹർത്താലുകൾ എന്തിനൊക്കെയെന്നു ഓർമ്മയുണ്ടോ..?
കുവൈത്തിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം. ഒരു ഭാരതീയനായിരുന്നില്ല സദ്ദാം, നമ്മുടെ രാജ്യത്തിനു എന്തെങ്കിലും വിലയേറിയ സംഭാവന തന്ന ആളുമായിരുന്നില്ല സദ്ദാം. ഒരുപാട് കുടുംബങ്ങളെ ഒരേ സമയം ഇല്ലാതാക്കിയ ഒരാൾ. അമേരിയ്ക്ക വളർത്തി വലുതാക്കി, ഒടുക്കം അമേരിയ്ക്കയാൽ തന്നെ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട്, തുറങ്കിലടക്കപ്പെട്ടു, ഒടുവിൽ തൂക്കു കയർ ലഭിച്ച സദ്ദാം. പക്ഷെ സദ്ദാമിനെ അമേരിക്കൻ ഭരണകൂടം തൂക്കിലേറ്റിയപ്പോൾ, ഭാരതത്തിൽ ഒരിടത്തും ആചരിയ്ക്കാത്ത ഹർത്താൽ, നമ്മൾ കേരളീയർ അതിവിപുലമായിത്തന്നെ ആചരിച്ചു. എന്തുകൊണ്ട് ..?!!! അമേരിയ്ക്കയോടുള്ള നമ്മുടെ പ്രതിഷേധമോ..?!!
അതോ സദ്ദാം ഹുസ്സൈൻ എന്ന ഭരണാധികാരിയുടെ മതമോ ..? എന്തായിരുന്നു ആ ഹർത്താലിന് പുറകിൽ ..?
ആരായിരുന്നു ആ ഹർത്താലിന് പുറകിൽ..?





ഇന്ത്യൻ ഭരണസിരാ കേന്ദ്രമായ, പാർലിമെന്റ് ആക്രമണ കേസിലെ പ്രതിയായി വധശിക്ഷ ലഭിച്ച അഫ്സൽ ഗുരു, അദ്ദേഹത്തിന്റെ ശിക്ഷാ വിധി നടപ്പിലാക്കുന്നതിനും മുൻപ് മനുഷ്യാവകാശധ്വംസനം എന്ന പേരിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. അഫ്സൽ ഗുരുവിന്റെ ശിക്ഷ ഇന്ത്യൻ ഗവണ്മെന്റ് നടപ്പിലാക്കിയതും, സുരക്ഷയെ മാനിച്ചു ഒരല്പം രഹസ്യ സ്വഭാവത്തോടെ ആയിരുന്നു. അന്നും കേരളത്തിൽ ഒരു ഹർത്താലിനുള്ള വട്ടം കൂട്ടുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നുള്ളതല്ലേ നമ്മുക്ക് മുൻപിലുള്ള സത്യം. മുംബൈ ഭീകരാക്രമണ കേസിൽ പിടിയ്ക്കപ്പെട്ട പാക് ഭീകരനായ അജ്മൽ കസബിന്റെ കാര്യത്തിലും സ്ഥിതിഗതികൾ സമാനമായിരുന്നു. അതുകൊണ്ടു തന്നെയാണ് അജ്മൽ കസബിന്റെ ശിക്ഷ നടപ്പാക്കുന്നതിൽ ഒരല്പം കാലതാമസം വന്നതും. പിടിയ്ക്കപ്പെട്ട തൊട്ടടുത്ത നിമിഷം തന്നെ, ഇഞ്ചിഞ്ചായി വെടിവെച്ചു കൊന്നു കളയേണ്ടതായിരുന്നില്ലേ അജ്മൽ കസബ് എന്ന പാകിസ്ഥാൻ ഭീകരനെ വാസ്തവത്തിൽ ..?




മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര യോദ്ധാക്കളായ, രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത, നമ്മുടെ സ്വന്തം നാട്ടുകാരനായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരിൽ എന്തുകൊണ്ട് നാം ഒരു ഹർത്താൽ ഇവിടെ നടത്തിയില്ല എന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമല്ലേ..? മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മാത്രമല്ല, അന്ന് നമ്മുക്ക് വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച,ഹേമന്ത് കാർക്കറെയുടെ പേരിൽ, തുക്കാറാമിന്റെ പേരിൽ, അശോക് കാംതെയുടെ പേരിൽ, വിജയ് സലാസ്കറിന്റെ പേരിൽ, ശശാങ്ക് ഷിൻഡെയുടെ പേരിൽ, ഗജേന്ദ്ര സിങ്ങിന്റെ പേരിൽ ആരും ഒരു ഹർത്താലോ, ഒന്നോ, രണ്ടോ അതുമല്ലെങ്കിൽ ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണമോ നമ്മുടെ പ്രബുദ്ധ മലയാളികൾ നടത്തിയതായി എനിയ്ക്കറിവില്ല. ഭാരതത്തിന്റെ തന്നെ ധീരപുത്രന്മാരായ ഇവർക്ക് വേണ്ടിയല്ലേ നാം ഹർത്താലുകളോ, ഔദ്യോഗിക ദുഃഖാചരണമോ നടത്തേണ്ടിയിരുന്നത്..?!!!!
ഇവിടെ അത്തരമൊരു ചിന്തയിൽ നിന്നും മലയാളികളെ അകറ്റിയതെന്താണ് ..? ഇവരുടെയൊക്കെ musleem മതമോ ..?
അതോ രാഷ്ട്രീയമോ ..?
പക്ഷെ നമ്മുടെ നാട്ടിൽ ഇതൊന്നുമല്ല കാലങ്ങളായി സംഭവിയ്ക്കുന്നത്. രാജ്യദ്രോഹികൾക്കു വേണ്ടിയാണ് ഇവിടെ കണ്ണീരൊഴുക്കപ്പെടുന്നത്, ഹർത്താലുകൾ ആചരിയ്ക്കപ്പെടുന്നത്. എന്തുകൊണ്ട്..?
ആരാണ് ഇതിനു പുറകിൽ അവിരാമം പ്രയത്നിച്ചു കൊണ്ടിരിയ്ക്കുന്നത്..?
അതിർത്തികളിൽ അതി കഠിനമായ വെയിലും, മഞ്ഞും, മഴയും കൊണ്ട്, ഊണും, ഉറക്കവുമില്ലാതെ, നമ്മുടെ സ്വാതന്ത്ര്യത്തിനായി, കാവൽ നിന്നിരുന്ന ഒരു ജവാന്റെ മരണത്തിൽ പോലും ഒരു മലയാളിയും വേദനിച്ചില്ല, ഒരു ദേശസ്നേഹിയുടെ മരണത്തിലും കേരളത്തിലെ ഒരാളും കണ്ണീരൊഴുക്കിയില്ല, ദുഃഖിച്ചതുമില്ല, ഹർത്താലുകൾ ആചരിച്ചതുമില്ല. മറിച്ച് രാഷ്ട്രീയഗുണ്ടകളുടെ പേരിൽ, രാജ്യ ദ്രോഹികളുടെ പേരിൽ, കപട രാഷ്ട്രീയക്കാരുടെ പേരിൽ എല്ലാം നമ്മൾ ദുഃഖിച്ചിരുന്നു, ഹർത്താലുകൾ ആചരിച്ചിരുന്നു. എന്തൊരു വിരോധാഭാസമാണിത് ...!!!!!
കഴിഞ്ഞ അൻപതു വർഷത്തിനിടയിൽ അതിർത്തിയിൽ നമ്മുക്ക് വേണ്ടി ജീവത്യാഗം ചെയ്ത, നമ്മുടെ ധീര ജവാന്മാരുടെ പേരുകൾ നിങ്ങൾ എടുത്തു നോക്കൂ. നമ്മുക്ക് പരംവീർ ചക്രയും, മഹാവീർ ചക്രയും, വീർ ചക്രയും, അശോക ചക്രയും, കീർത്തി ചക്രയും, ശൗര്യ ചക്രയും നേടിത്തന്ന, നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനമായിരുന്ന സൈനികർ ആരൊക്കെയായിരുന്നു എന്ന് നിങ്ങൾ നോക്കൂ. ഇതിൽ ആരുടെയൊക്കെ പേരുകളിൽ നിങ്ങൾ അഭിമാനം കൊണ്ടിട്ടുണ്ട്..? എത്ര പേരുടെ മരണങ്ങളിൽ നിങ്ങൾ ഹർത്താലുകൾ ആചരിച്ചിട്ടുണ്ട്..? എത്ര പേരെക്കുറിച്ചു നിങ്ങൾ പറഞ്ഞിട്ടുണ്ട്..? 




എഴുതിയിട്ടുണ്ട് ..?
ഒന്നും ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് ..?
അതിനു നിങ്ങൾക്ക് തടസ്സമായത് എന്തായിരുന്നു..?
അവരുടെ മതമോ അതോ രാഷ്ട്രീയമോ ..?
അതിർത്തികളിൽ, അതികഠിനമായ മഞ്ഞും, മഴയും, വെയിലും സഹിച്ചു ഊണും, ഉറക്കവുമില്ലാതെയാണ് അവർ നിങ്ങൾക്കായി, നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി കാവൽ നിന്നത്. എന്നിട്ട് നിങ്ങൾ അവർക്കു തിരിച്ചു നല്കിയതെന്താണ് ..?
കഴിഞ്ഞ ദിവസം വടക്കൻ കേരളത്തിൽ കണ്ട പോലെയുള്ള ഹർത്താലുകൾ എന്തേ ആരും ആസൂത്രണം ചെയ്യാതെ പോയത് ..? അപ്പോൾ ഇവിടെ സത്യത്തില്‍ Muslim മതവിദ്വേഷം പടർത്തുന്നതാരാണ് ..?
നമ്മുടെ നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഒന്നും തന്നെ നാം കാണുന്നുണ്ടായിരുന്നില്ല, അറിയുന്നുണ്ടായിരുന്നില്ല, അറിഞ്ഞാലും അറിഞ്ഞ ഭാവം നടിച്ചിരുന്നുമില്ല. നമ്മുടെ നോട്ടമെന്നും അകലങ്ങളിലേയ്ക്കായിരുന്നു. കാശ്മീരിൽ, ഡൽഹിയിൽ, ബീഹാറിൽ, ആസാമിൽ, മണിപ്പൂരിൽ ഒക്കെ എന്ത് നടക്കുന്നു എന്നുള്ളതായിരുന്നു മലയാളികൾ അന്വേഷിച്ചു കൊണ്ടിരുന്നത്. ആ അന്വേഷണങ്ങളിൽ, കണ്ടെത്തലുകളിൽ പ്രതിഷേധിയ്ക്കാനും മലയാളികൾ പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിൽ നടന്നതായ ഒരു കുറ്റകൃത്യത്തിനും നാം ഒരു ചെറിയ പ്രാധാന്യം പോലും നല്കിയിരുന്നുമില്ല. അവിടെയാണ് പ്രബുദ്ധരായ നമുക്ക് പിഴച്ചത്. കുറ്റമെന്നും ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയ്ക്കും, അവരുടെ
ഭാരത ദേശീയത മാത്രമായിരുന്നു.




കഴിഞ്ഞ ദിവസം ആസിഫയുടെ മരണവുമായി ബന്ധപ്പെട്ടു കേരളത്തിലെ വടക്കൻ ജില്ലകളിലെ ചില ഹർത്താൽ ദൃശ്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിയ്ക്കട്ടെ. കാസർഗോഡ് ജില്ലയെന്നു കരുതുന്നു. ഹൈന്ദവ വിശ്വാസി എന്ന് ഒരു യുവാവിനെ ഇസ്ളാം മത വിശ്വാസികൾ എന്ന് തോന്നിയ്ക്കുന്ന ഒരു കൂട്ടം Muslims ചെറുപ്പക്കാർ തടഞ്ഞു വെച്ച് മർദ്ദിയ്ക്കുന്ന വീഡിയോ ദൃശ്യമാണ് അതിലൊന്ന്. ഇവിടെ നിന്നും നാലായിരത്തിലധികം കിലോമീറ്റർ ദൂരെ ജമ്മുവിൽ, ജനുവരിയിലോ മറ്റോ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ പേര് പറഞ്ഞു ഇവിടെയുള്ള ഒരാളെ മർദ്ദിയ്ക്കുക. ഇതിലും വലിയ അക്രമം മറ്റെന്താണുള്ളത്..?!!!
നാളെ ഒരു ഹൈന്ദവ വിശ്വാസി ഈ മഹാരാജ്യത്തിൽ എവിടെയെങ്കിലും കൊല ചെയ്യപ്പെട്ടാൽ, കഴിഞ്ഞ ദിവസം ആസിഫയുടെ പേരിൽ മർദ്ദനമേറ്റയാൾ തിരിച്ചു കൂട്ടമായി വന്നു, തന്നെ മർദ്ദിച്ചവരെ ചോദ്യം ചെയ്യുകയും, തിരികെ അക്രമിയ്ക്കുകയും ചെയ്‌താൽ..? അയാൾ ചെയ്യുന്നത് ശരിയോ അതോ തെറ്റോ..?
ശരിയെങ്കിൽ എന്തുകൊണ്ട് ..? തെറ്റെങ്കിൽ അതിനുള്ള കാരണം എന്താണ് ..?
ഹർത്താലെന്ന പേരിൽ ഒരു ബേക്കറി ആക്രമിയ്ക്കുന്ന ദൃശ്യങ്ങൾ .. അക്രമികൾ ചെയ്തത് ശരിയോ..?
തെറ്റോ ..?
ഒരു കൂട്ടം യുവാക്കൾ പോലീസ് ജീപ്പ് ആക്രമിയ്ക്കുന്നതും, അസഭ്യം വിളിച്ചു പറയുന്നതുമായ ദൃശ്യങ്ങൾ...യുവാക്കളുടെ പ്രവൃത്തി ശരിയോ അതോ തെറ്റോ..?
അടിച്ചു തകർത്ത പൊതുവാഹനങ്ങൾ...കടകൾ ..തക്ബീർ മുഴക്കി പലയിടത്തും അക്രമങ്ങൾ. ഈ ആക്രമത്തിലൂടെ
Muslims ജനത ആസിഫയ്ക്ക് നല്കിയത് യഥാർത്ഥത്തിൽ എന്തായിരുന്നു..?




ഓർമ്മയുണ്ടോ വാളയാറിലെ അട്ടപ്പള്ളത്തെ രണ്ടു ചെറിയ പെൺകുട്ടികളെ .?
മൂത്തവളുടെ പ്രായം പന്ത്രണ്ടു വയസ്സ്, ഇളയവളുടെ പ്രായം ഒൻപതു വയസ്സും. പീഢനത്തിരയായി കൊന്നു കെട്ടിത്തൂക്കുകയായിരുന്നു രണ്ടു പേരെയും. ഇവിടെ എന്റെ ഓർമ്മയിൽ, അവരുടെ പേരില്‍ ഒരു നിലവിളിയും ഞാൻ കണ്ടില്ല, ഒരു പ്രതിഷേധമോ, ഒരു ഹർത്താലോ ഞാൻ കണ്ടില്ല. ചർച്ചകളോ, വിലാപങ്ങളോ ഞാൻ കണ്ടില്ല. രാജ്യമോ നമ്മുടെ സംസ്ഥാനമോ തന്നെ അപമാനപ്പെട്ടതായോ ഞാൻ കണ്ടില്ല. എന്തുകൊണ്ടായിരുന്നു അങ്ങിനെ ഒരു വ്യത്യാസം ..? ഷാജിയുടേയും, ഭാഗ്യവതിയുടേയും മക്കൾ കൃതികയും, ശരണ്യയുമായതാണോ നിങ്ങളെ അതിൽ നിന്നും തടഞ്ഞത് ..? ആസിഫയെപ്പോലെ തന്നെയുള്ള മക്കളായിരുന്നില്ലേ കൃതികയും, ശരണ്യയും..? ആസിഫയെപ്പോലെ തന്നെ പീഢനത്തിന് ഇരയായല്ലേ ഇവരും കൊല്ലപ്പെട്ടത് ..? എന്നിട്ടു ഇവരുടെ മരണത്തിൽ കേരളത്തിൽ എന്ത് സംഭവിച്ചു..?
ഒന്നും സംഭവിച്ചില്ലെങ്കിൽ എന്തുകൊണ്ട് ..?!!!!
കാരണം മുസ്ലിം ആയിരുന്നു ഇതിലെ
പ്രതി.





കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ശ്രീജിത്ത് എന്ന യുവാവ് വരാപ്പുഴയിൽ പോലീസുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആരും ഒന്നും പ്രതിഷേധിച്ചു കണ്ടില്ല. ശ്രീജിത്തിന്റെ മരണത്തിൽ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്തുകൊണ്ട് ..?
പേര് ശ്രീജിത്ത് എന്നായതു കൊണ്ടോ ..?
നാലായിരം കിലോമീറ്ററുകൾക്കപ്പുറം നടന്ന സംഭവമല്ല ഇത്. നമ്മുടെ കേരളത്തിൽ, കേരളത്തിന്റെ വടക്കും, തെക്കും അറ്റത്തുള്ളവരുടെ വീടുകളിൽ നിന്ന് പോലും 100 കിലോമീറ്ററുകൾക്കപ്പുറം നടന്ന ക്രൂരമായ കസ്റ്റഡി മരണം. ഒരു കുടുംബത്തിന്റെ ആശ്രമായിരുന്ന യുവാവ്. ഒരു മൂന്നു വയസ്സുകാരിയുടെ പിതാവ്.
എന്നിട്ട് ആര്..?
എവിടെ ..?
പ്രതികരിച്ചു..?
ശ്രീജിത്ത് ആ കേസിൽ പ്രതിയേ അല്ല എന്നാണ് ഇപ്പോൾ അറിയുന്നത്.






കേരളത്തിന്റെ ഇങ്ങേയറ്റത്തുള്ള മലയാളികൾ അന്വേഷിക്കുന്നത് ഇന്ത്യയുടെ അങ്ങേത്തലയ്ക്കൽ എന്ത് സംഭവിച്ചു എന്നുള്ളതാണ്. എങ്കിലല്ലേ നാഴികയ്ക്ക് നാല്പതു വട്ടം അസഹിഷ്ണുത, വർഗ്ഗീയത എന്നൊക്കെ പുലമ്പാൻ കഴിയൂ..!*
സ്വന്തം നാട്ടിൽ സംഭവിയ്ക്കുന്നതിനൊക്കെ പ്രതികരിച്ചാൽ എങ്ങിനെ ..?!!!!! ഒന്നുണ്ട് തരം തിരിച്ചുള്ള ഇത്തരം നിലപാടുകൾ, പ്രതികരണങ്ങൾ ബി ജെ പി, ആർ എസ് എസ് പോലെയുള്ള ഹൈന്ദവ രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമാവുക മാത്രമേ ചെയ്യൂ; ഉറപ്പ്.
മതം തിരിച്ചു കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാനല്ല ഞാൻ ഇതൊക്കെ പറഞ്ഞത്. എടുക്കണമെങ്കിൽ അതുമാകാം. മതത്തിന്റേയും, ജാതിയുടെയും, രാഷ്ട്രീയത്തിന്റേയും എത്ര കൊലപാതകങ്ങളുടെ, എത്ര കണക്കുകൾ വേണം മലയാളികളെ ഓർമ്മപ്പെടുത്തുവാൻ ..?
പെട്ടെന്ന് ഓർത്തെടുക്കുവാൻ ചില പേരുകൾ പറയട്ടെ. പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ അഭയയുടെ കൊലപാതകം മുതൽ സൗമ്യയുടേയും, ജിഷയുടേയും കൊലപാതകങ്ങൾ വരെ എത്രയോ കൊലപാതകങ്ങൾ. സൂര്യനെല്ലി, കവിയൂർ, വാളയാർ, ഫാദർ റോബിൻ മുതൽ ഈ കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിൽ നടന്ന മദ്രസ്സ അധ്യാപകൻ നടത്തിയ പീഢനം വരെ എത്രയോ പീഢനങ്ങൾ. ഇത് പുറം ലോകമറിഞ്ഞ കേസുകൾ. അറിയപ്പെടാതെ പോകുന്ന എത്രയോ കേസുകൾ വേറെയുണ്ട്. ഒതുക്കി തീർക്കപ്പെടുന്ന കേസുകൾ എത്രയോ ഉണ്ട്. ഇതിൽ എവിടെയാണ്, ആരാണ്, എത്ര പ്രതികളാണ് ശിക്ഷിക്കപ്പെട്ടത് ..? ശിക്ഷിക്കപ്പെട്ടെങ്കിൽ എന്തുകൊണ്ട് ..? ഇല്ല എങ്കിൽ എന്തുകൊണ്ട് ..? പ്രതികളുടെ രാഷ്ട്രീയ, ജാതീയ, സാമ്പത്തിക സ്വാധീനം ഇവിടെ കാരണമാകുന്നുണ്ടോ ..? ഇതിൽ ഏതൊക്കെ കേസുകളിൽ നിങ്ങൾ വിലപിച്ചിരിയ്ക്കുന്നു..? പ്രതിഷേധിച്ചിരിക്കുന്നു..? ഹർത്താലുകൾ ആചരിച്ചിരിക്കുന്നു ...? ഇതിന്റെയൊക്കെ അടിസ്ഥാനം മതവും, രാഷ്ട്രീയവും ആയിരുന്നെങ്കിൽ, അന്ന് നിങ്ങളൊഴുക്കിയ ആ കണ്ണുനീരാണ് മുതലക്കണ്ണീർ എന്നറിയപ്പെടുന്നത്. കപടമായ ഈ ലോകത്തെ, കപട വിലാപങ്ങളും, കപടക്കണ്ണീരും കൊണ്ട് നിങ്ങളെന്തു നേടി ...? അന്ന് നിങ്ങൾ ആരോപിയ്ക്കപ്പെടാതെ പോയ വർഗ്ഗീയത എന്തുകൊണ്ട് നിങ്ങൾ ബി ജെ പി, ആർ എസ് എസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികൾക്ക് നേരെ പ്രയോഗിയ്ക്കുന്നു..? ഒന്നോർക്കുക നിങ്ങൾ ആരോപിയ്ക്കുന്ന ഓരോ വർഗ്ഗീയതയും, ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ ന്യായമായും അവർ തിരിച്ചു ചോദിയ്ക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നല്കുവാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടായിരിയ്ക്കണം. പക്ഷെ ഇവിടെ അതുമില്ല. പലപ്പോഴും അവരുടെ ചോദ്യങ്ങൾക്കു മുൻപിൽ മറ്റുള്ളവർക്ക് ഉത്തരം മുട്ടുന്ന കാഴ്ചകളാണ് പലപ്പോഴും കാണാറുള്ളത്. അവിടെയാണ് നിങ്ങളുടെ പരാജയവും. ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയുടെ ജയവും.



ഒരു ചൊല്ലുണ്ട്. അള മുട്ടിയാൽ ചേരയും കടിയ്ക്കും എന്നൊരു ചൊല്ല്. ഹൈന്ദവ സംഘടനകളുടെ കാര്യത്തിൽ ഈ ചൊല്ല് അന്വർത്ഥമാണ് എന്നെനിയ്ക്കു തോന്നുന്നു. നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതെന്താണ്..?
എൻ ഗോപാലകൃഷ്ണൻ, ശശികല ടീച്ചർ, ടി ജി മോഹൻദാസ് തുടങ്ങിയവർ ഹിന്ദുക്കൾക്കായി സംസാരിച്ചു തുടങ്ങിയത് ഈ അടുത്ത നാളുകളിലാണ്. നിർബന്ധിതമായതോ, അതുമല്ലെങ്കിൽ നിശ്ചിതമായതോ ആയ യാതൊരു വിധ ആരാധനാ ശീലങ്ങളോ, നിഷ്ഠകളോ ഇല്ലാതിരുന്ന ഹൈന്ദവ സമൂഹം, മത പ്രഭാഷണങ്ങളിലോ, അതുമല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു പ്രഭാഷണങ്ങളിലോ വലിയ താത്പര്യം പ്രകടിപ്പിയ്ക്കാതിരുന്ന ഒരു സമൂഹം. അത്തരമൊരു വലിയ സമൂഹത്തിനിടയിൽ ഈ അടുത്ത കാലം മുതലാണ് മത പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. അങ്ങിനെ ഹൈന്ദവ വിശ്വാസികളുടെ ഏകീകരണം ആരംഭിച്ചപ്പോൾ മുതലാണ് അസഹിഷ്ണുത എന്ന വാക്കു രൂപപ്പെട്ടു തുടങ്ങിയത്. അവരിൽ വിശ്വാസങ്ങൾ വളരാൻ തുടങ്ങിയത്. വാസ്തവത്തിൽ മറ്റു മതസ്ഥരുടെ അമിതമായ ജാതി മത വിശ്വാസങ്ങൾ, പ്രവർത്തനങ്ങൾ അവരെത്തന്നെ തിരിഞ്ഞു കൊത്തുകയായിരുന്നു ഹൈന്ദവ വിശ്വാസികളുടെ ചെറിയ ഏകീകരണത്തോടു കൂടി. അപ്പോഴും അവർ ചെയ്തത് ബി ജെ പി യെ, സംഘ പരിവാറിനെ, ആർ എസ് എസ് തുടങ്ങിയ സംഘടനകളെ മാത്രം എല്ലാം തികഞ്ഞ വർഗ്ഗീയ കക്ഷികളാക്കി ചിത്രീകരിയ്ക്കാൻ ശ്രമിക്കുക എന്നതായിരുന്നു.




വാഗമണ്ണിൽ നിന്നും സിമി ക്യാംപിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തിയത് ഒരിയ്ക്കലും നമ്മുടെ രാജ്യത്തെ കാക്കുവാനായിരുന്നില്ല, ആരൊക്കെയായിരുന്നു അതിനു പുറകിൽ എന്നുള്ളത് ഞാൻ പറയാതെ തന്നെ (Muslims)നിങ്ങൾക്കറിയാം. ലക്ഷ്കർ ഇ തൊയ്ബ ഭീകരൻ തടിയന്റവിട നസീറിനെ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം, കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട അബ്ദുൽ നാസർ മദനിയെ നിങ്ങൾക്കറിയാം, പീസ് സ്‌കൂൾ മാനേജർ എം എം അക്ബർ എന്ന വ്യക്തിയെ നിങ്ങൾക്കറിയാം, പീസ് സ്‌കൂളുകളിൽ അവർ വിദ്യാർത്ഥികൾക്ക് പകർന്നു നല്കുന്ന അറിവ് എന്തെന്നറിയാം,( Islamic terrorism) മത പ്രഭാഷകൻ മുജാഹിദ്ദീൻ ബാലുശ്ശേരിയെ നിങ്ങൾക്കറിയാം, ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ സാക്കിർ നായിക്കിനെ നിങ്ങൾക്കറിയാം, പീസ് ടി വി ചാനലിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടികൾ നിങ്ങൾക്കറിയാം, പീസ് സ്‌കൂളിൽ പ്രവർത്തിച്ചിരുന്നവരിൽ പലരും ഐ എസ് ഐ എസ് എന്ന ആഗോള ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ച വിവരവും നിങ്ങൾക്കറിയാം, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് പി ഡി പി എന്ന സംഘടനാ പ്രവർത്തകർ തൃശ്ശൂരിലെ ക്ഷേത്ര മൈതാനത്തു വെച്ച് മാംസാഹാരം വിളമ്പിയതും നിങ്ങൾക്കറിയാം, വോട്ടിനു വേണ്ടി, നേതൃസ്ഥാനം അലങ്കരിയ്ക്കുന്നതിനു വേണ്ടി, അധികാരം കൈയ്യാളുന്നതിനു വേണ്ടി ഇതുവരെ നമ്മെ മാറി മാറി ഭരിച്ച സർക്കാറുകൾ ചെയ്ത ന്യൂനപക്ഷ പ്രീണനങ്ങളെക്കുറിച്ചു ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം, ഈ പറഞ്ഞവരൊക്കെ രാജ്യദ്രോഹ പ്രവർത്തനമല്ല ചെയ്തിരുന്നത് എന്ന് നിങ്ങൾക്കുറപ്പുണ്ടോ.. ?!!!!
എങ്കിൽ ഹൈന്ദവ വിശ്വാസികളുടെ പ്രവർത്തനങ്ങൾ വർഗ്ഗീയമാണ് എന്ന് നിങ്ങൾക്ക് ആരോപിക്കാം. അല്ലെങ്കിൽ അതെങ്ങിനെ നിങ്ങൾക്ക് സാദ്ധ്യമാകും..?!!!
ഇതൊക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നാം ഏകപക്ഷീയമായ ആരോപണമാണ് ഇതെന്ന്. അല്ലേയല്ല. കോൺഗ്രസ്സ് എന്ന രാഷ്ട്രീയ സംഘടനയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും..?
ബി ജെ പി ഒരു ഹൈന്ദവ സംഘടനയാണ് എന്നാരോപിയ്ക്കുമ്പോൾ തന്നെ, ക്രിസ്തീയ ഭൂരിപക്ഷമുള്ള പാർട്ടിയാണ് കോൺഗ്രസ്സ് എന്നത് ആരെങ്കിലും എടുത്തു പറയാറുണ്ടോ എപ്പോഴെങ്കിലും...? 



നമ്മുടെ നാട്ടിലെ കോൺഗ്രസ്സ് പാർട്ടിയുടെ നേതാക്കളെ നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ. എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, പി സി ജോർജ്ജ്, കെ എം മാണി, മകൻ ജോസ് കെ മാണി, അന്തരിച്ച മുൻമന്ത്രി ടി എം ജേക്കബ്, മകൻ അനൂപ് ജേക്കബ്, ജോയ് അബ്രഹാം, പി ജെ ജോസഫ്, ഷോൺ ജോർജ്ജ്, മോൻസി ജോസഫ്, തോമസ് ഉണ്ണിയാടൻ, റോഷി അഗസ്റ്റിൻ, പി ടി ചാക്കോ തുടങ്ങി എത്രയോ എത്രയോ നേതാക്കൾ. ക്രിസ്തീയ ഭൂരിപക്ഷമുള്ള പാർട്ടിയായതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിന് മുൻപായി പള്ളികളിൽ ഇടയലേഖനം വായിക്കപ്പെട്ടിരുന്നതും. വാസ്തവത്തിൽ നിശ്ശബ്ദമായ ചില മത - രാഷ്ട്രീയ നീക്കങ്ങൾ. പക്ഷെ ബി ജെ പി യ്ക്ക് നേരെ നിങ്ങൾ വിരൽ ചൂണ്ടിയിരുന്നപ്പോൾ, എന്തുകൊണ്ട് നിങ്ങൾ കോൺഗ്രസ്സിന് നേരെ വിരൽ ചൂണ്ടാതെ പോയി ..?!!! ഇതൊക്കെ ഒരു മറുവിഭാഗം കാലങ്ങളായി നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു എന്നുള്ളത് പലരും കാണാതെ പോയതോ ..?!!! അതോ കണ്ടിട്ടും അറിഞ്ഞില്ല എന്ന് നടിച്ചതോ ..?!!!*
മലമുകളിൽ കുരിശുകൾ നാട്ടി, മല തന്നെ ഒന്നാകെ വളഞ്ഞു പിടിയ്ക്കാനുള്ള ശ്രമങ്ങൾ ഒരിടത്ത്, മല സ്വന്തമായിക്കഴിഞ്ഞാൽ മലയടിവാരവും, പിന്നീട് തീർത്ഥാടനവും. പഴയ പള്ളികൾ ഇന്നില്ല. വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയാത്ത കൊണ്ടായിരിയ്ക്കണം. പഴയ പള്ളികൾ എല്ലാം പൊളിച്ചു മാറ്റി അവിടെ പുതിയ പള്ളികൾ സ്ഥാപിയ്ക്കപ്പെടുന്നത്. സിസ്റ്റർ ജെസ്മിയുടെ ആത്മകഥയായ ആമേനിലൂടെ നമുക്ക് ക്രിസ്തീയ മഠങ്ങളെ അറിയാം, മഠങ്ങളുടെ ഉൾക്കഥകൾ നമുക്കറിയാം. അതുകൊണ്ടു തന്നെ സിസ്റ്റർ അഭയയുടെ മരണവും, അറസ്റ്റിലായ പുരോഹിതരേയും, അതിനു കൂട്ട് നിന്ന സിസ്റ്ററിനേയും നമുക്കറിയാം. ഓർമ്മ ശരിയാണെങ്കിൽ ഫാദർ ഷിബു കെ പി എഴുതിയത് കൂടി വായിച്ചാൽ വികാരികളെ നമുക്ക് കുറച്ചു കൂടി മനസ്സിലാകും. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നുമാണെന്നാണ് ഓർമ്മ. മതം പ്രചരിപ്പിയ്ക്കാൻ ഇറങ്ങിയ നാല് സുവിശേഷ വേലക്കാരെ തിരിച്ചയയ്ക്കുന്ന വീഡിയോ. മതപ്രഘോഷകരുടെ പ്രചാരണങ്ങളും, രോഗശാന്തി ശുശ്രൂഷയും, അവിടെയെത്തുന്ന രോഗികളുടെ തുള്ളിച്ചാട്ടവും, ഒഴിപ്പിയ്ക്കലും എത്രയോ ദിനംപ്രതി കാണുന്നു. പള്ളികളിൽ പതിവില്ലാത്ത വിധം ഇടയ ലേഖനങ്ങൾ വായിയ്ക്കപ്പെടുന്നു. നമുക്കറിയാം ഈയടുത്ത് നടന്ന സീറോ മലബാർ സഭയിലെ ഭൂമി വിവാദവും, സഭാധ്യക്ഷൻ മാർ ആലഞ്ചേരി പിതാവിന്റെ വിവാദ പരാമർശങ്ങളും. ഇങ്ങിനെ പറയാനാണെങ്കിൽ ഏറെയുണ്ട്.



ഇനി കേന്ദ്രത്തിൽ ഇപ്പോഴത്തെ ബി ജെ പി ഗവണ്മെന്റിനും മുൻപ്, പത്തുവർഷക്കാലം പേരിനൊരു പ്രധാനമന്ത്രിയായിരുന്നു ശ്രീ. മൻമോഹൻ സിംഗ്. അദ്ദേഹം മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരിയ്ക്കാം, അതിബുദ്ധിമാനും ആയിരിയ്ക്കാം, പക്ഷെ അദ്ദേഹത്തിന് ഭരണ സ്വാതന്ത്ര്യം മാത്രം ഉണ്ടായിരുന്നില്ല. ഭരണം മുഴുവൻ ഹൈക്കമാന്റായ സോണിയയും, മകൻ രാഹുലും, മരുമകൻ റോബർട്ട വദ്രയും ആയിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീ മൻമോഹൻ സിങ് തന്റെ വാ തുറക്കുന്നതു പോലും അപൂർവ്വമായിരുന്നു.. കാര്യങ്ങളെല്ലാം നീക്കിയിരുന്നത് മേല്പറഞ്ഞ മറ്റുള്ളവരായിരുന്നു. വീണ്ടും അതേ ഭരണമായിരുന്നു തുടർന്നിരുന്നതെങ്കിൽ, ഒരു പക്ഷെ രാജ്യം ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങേണ്ടി വരുമായിരുന്നു എന്ന് തോന്നുന്നു. ആ ഭരണത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു ഇന്നത്തെ ബി ജെ പി യെ ഇത്രയും ശക്തി പ്രാപിക്കാൻ സഹായിച്ചത്. ആരും ഓർക്കാൻ കൂടി മടിയ്ക്കുന്ന ചില കൊലപാതകങ്ങൾ. ഇറ്റലിയും, കോൺഗ്രസ്സും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ..?

ബി ജെ പി, ആർ എസ് എസ്, ഹൈന്ദവർ, സംഘികൾ, വർഗ്ഗീയത എന്നൊക്കെ പറഞ്ഞു നിരന്തരമായി ഒരു കൂട്ടരെ ആക്രമിയ്ക്കുമ്പോൾ, ഒരു ചെറുത്തുനില്പിനുള്ള ശ്രമങ്ങൾ സ്വാഭാവികമായും അവരിൽ നിന്നുമുണ്ടാകും. സ്വാഭാവികം. ഇവിടെയിപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതും അതു തന്നെയാണ്.
ഒരു വശത്തു മുസ്ളീം ലീഗും, അനുബന്ധ സംഘടനകളും. അവർ ചെയ്യുന്നതോ, പറയുന്നതോ ഒന്നും വർഗ്ഗീയത എന്ന വാക്കിന്റെ പരിധിയിൽ വരുന്നില്ല. മറുവശം ക്രിസ്തീയ സംഘടനകൾ. അവർ പറയുന്നതും, ചെയ്യുന്നതുമായ കാര്യങ്ങളും വർഗ്ഗീയത എന്ന വാക്കിന്റെ പരിധിയിൽ വരുന്നില്ല. പക്ഷെ ഒരു ഹൈന്ദവൻ എന്തെങ്കിലും പറഞ്ഞാലോ അതു വർഗ്ഗീയവും, തീവ്രവാദവും, അസഹിഷ്ണുതയുമാകുന്നു. ഇത്തരം തുടർച്ചയായ ആരോപണങ്ങളാണ് ബി ജെ പി യെയും, അനുബന്ധ സംഘടനകളേയും വളർത്തി വലുതാക്കുന്നത്. എന്തുകൊണ്ട് ഞങ്ങൾ പറയുന്നതും, ചെയ്യുന്നതും മാത്രം വർഗ്ഗീയത എന്ന് അവരും ചിന്തിക്കാനും, പറയാനും തുടങ്ങിയിരിക്കുന്നു. പറയൂ തെറ്റ് ആരുടേതാണ്..?





കഴിഞ്ഞ ദിവസം ഇതെഴുതിക്കൊണ്ടിരിയ്ക്കുന്ന സമയത്ത്, മലപ്പുറത്ത് താമസമുള്ള ഒരാളെ കാണുവാനിടയായി. മലപ്പുറവും, ഇങ്ങിനെ ഒരു ലേഖനം എഴുതുന്ന അവസരവും. മലപ്പുറത്തേക്കുറിച്ചുള്ള ചില സംശയങ്ങൾ ചോദിക്കാമെന്നു കരുതി. ചോദിച്ചു. പ്രത്യേകിച്ചും നോമ്പ് കാലത്തെ മലപ്പുറമായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. എന്റെ സുഹൃത്ത് വഴി പറഞ്ഞറിവുണ്ട്. ഉറപ്പിയ്ക്കാൻ വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം. പക്ഷെ മറുപടികൾ തീർത്തും നിരാശാജനകമായിരുന്നു. മതം എന്നൊരു വാക്കു കേട്ടതോടെ അവരുടെ സഹിഷ്ണുത എങ്ങോ പോയി മറഞ്ഞു. അത് നോമ്പ് എടുക്കുന്നവരോട് പോയി ചോദിക്കൂ എന്നായിരുന്നു മറുപടി. ഇനി ഒരു ചോദ്യം ചോദിക്കട്ടെ. ഞാൻ സംശയം ചോദിച്ച ആ വ്യക്തി ഏതു മത വിശ്വാസിക്കാരി ആയിരിക്കും എന്നൊന്ന് പറയാൻ കഴിയുമോ ഇത് വായിക്കുന്ന ആർക്കെങ്കിലും..?!!! ഇന്നെന്റെ സുഹൃത്ത് വന്നിരുന്നു. ചോദിക്കുകയും ചെയ്തു. കേട്ടറിവുകൾ ശരിവെയ്ക്കുന്ന ഉത്തരങ്ങൾ തന്നെയാണ് കിട്ടിയത്. ചുരുക്കി പറഞ്ഞാൽ 'പച്ചവെള്ളം കിട്ടില്ലത്രെ'. മാത്രമല്ല ഇനി ആ സമയത്ത് വെള്ളം കുടിയ്ക്കുന്ന കണ്ടാലോ, തല വരെ ഒരു പക്ഷെ തല്ലിപ്പൊളിയ്ക്കും എന്നാണു കേട്ടത്. കഴിയ്ക്കുന്നെങ്കിൽ അതു ബാങ്ക് വിളിയ്ക്കു ശേഷം മാത്രം. മാത്രമല്ല ആസിഫ വിഷയത്തിൽ പല സ്ഥാപനങ്ങളും തകർക്കപ്പെട്ടത് hindu മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവത്രെ. കാശ്മീരും, ആസിഫയും, മലപ്പുറവും, അവിടുത്തെ ഹൈന്ദവരും. നിങ്ങൾക്ക് തോന്നുന്നുണ്ടോ അവിടെ ഹൈന്ദവ കൂട്ടായ്മ ഉണ്ടാകില്ല എന്ന്..? അഥവാ ഉണ്ടാകുന്നുവെങ്കിൽ എന്താണതിനു കാരണം,,?!!!!
ഭരിച്ചു ഭരിച്ചു ഒടുവിൽ വിരലിൽ എണ്ണാവുന്ന കമ്മ്യൂണിസ്റ്റുകാരുടെ കാര്യം പറയാതിരിയ്ക്കുകയാണ് ഭേദം. എന്തിനധികം ഒരു ചെറിയ തീപ്പൊരി മതി ആളിക്കത്തിക്കാൻ എന്നതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാരുടെ പുതിയ സിദ്ധാന്തം. ഭരണ മികവ് കൊണ്ട് ആ തീപ്പൊരിയും കെട്ടടങ്ങാനാണ് സകല സാദ്ധ്യതയും. എങ്കിൽ കേരളത്തിലെ കോൺഗ്രസ്സിന് ഇനി എതിരാളികൾ മറ്റു സംസ്ഥാനങ്ങളിലെ പോലെ ബി ജെ പി തന്നെ ആയി മാറാനാണ് സാദ്ധ്യതകൾ.. ഉള്ളത് അണഞ്ഞു പോകാതിരിയ്ക്കാനുള്ള ശ്രമങ്ങളാണ് ആദ്യം ഉണ്ടാകേണ്ടത്. എന്നാലല്ലേ ഊതിക്കത്തിയ്ക്കാൻ കഴിയൂ.



ഭിന്നിയ്ക്കുക, ഭരിയ്ക്കുക എന്നുള്ളതാണ് എന്നും ഭരിയ്ക്കപ്പെടുന്നവരുടെ തന്ത്രം. അതിനവർ ഏതു വഴിയും സ്വീകരിയ്ക്കും. കാരണം അവർക്കു ഭരിച്ചാൽ മതി. ആ ഭരണത്തിലൂടെ തങ്ങൾക്കു കിട്ടുന്ന നേട്ടങ്ങൾ എന്തെന്നും അവരെ ആരും പഠിപ്പിയ്ക്കേണ്ടതില്ല. അതിനെന്തിനേയും അവർ കൂട്ട് പിടിയ്ക്കുകയും ചെയ്യും. അവരുടെ ലാഭങ്ങൾ, അവരുടെ അധികാരങ്ങൾ, ആ അധികാരത്തിന്റെ സുഖങ്ങൾ അതൊക്കെയാണ് അവരെ അലട്ടുന്ന പ്രശ്നങ്ങൾ. അത് മനസ്സിലാക്കാതെ എന്തെങ്കിലും കേൾക്കുമ്പോഴേയ്ക്കും, വികാരാധീനരായി തലയറഞ്ഞു തുള്ളുന്നതാണ് യഥാർത്ഥത്തിൽ മലയാളികളുടെ പ്രശ്നം. അഥവാ അണികളുടെ പ്രശ്നം. തെരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന ഈ ഘട്ടത്തിൽ പലതിനേയും നാം ഭയക്കണം. വാർത്തകൾ പലപ്പോഴും വ്യാജമായിരിയ്ക്കും. പണം വാങ്ങി മാധ്യമങ്ങൾ നല്കുന്ന വാർത്തകളുമുണ്ട്. കേട്ടത് മുഴുവൻ വിശ്വസിയ്ക്കാതിരിയ്ക്കുക, കണ്ടതിൽ പാതിയും വിശ്വസിയ്ക്കുക എന്നാണല്ലോ പഴമൊഴി. സത്യമാണത്.ഭരിയ്ക്കപ്പെടുന്ന നമ്മളാണ് മോശക്കാർ എന്നുള്ളത് ഈ വൈകിയ വേളയിലെങ്കിലും മറക്കാതിരുന്നാൽ നമ്മുക്ക് നല്ലത്.



കാണാതായ വിദേശ വനിതയുടെ തലയറുത്തു മാറ്റിയ മൃതദേഹം തിരുവനന്തപുരം തിരുവല്ലം പനത്തുറയിലെ കണ്ടൽക്കാടിനുള്ളിൽ നിന്നും കണ്ടെത്തിയ വാർത്തകൾ വന്നു തുടങ്ങിയിരിയ്ക്കുന്നു. ഇവിടെ കേരളത്തിന് അപമാനമില്ല, രാജ്യത്തിനുമില്ല അപമാനം. വിലാപങ്ങളില്ല, പ്രതിഷേധ സ്വരങ്ങളില്ല, ഹർത്താലുമില്ല, അക്രമ സംഭവങ്ങളുമില്ല. കൂടെ എനിയ്ക്കു കൂടുതൽ പറയാനും ഒന്നുമില്ല. പക്ഷെ ഒന്ന് ഞാൻ ഉറപ്പ് പറയാം, മലയാളികളുടെ ഈ രണ്ടും കെട്ട നിലപാടുകൾ വർഗ്ഗീയ പാർട്ടി എന്ന് നിങ്ങൾ വിളിയ്ക്കുന്ന ബി ജി പി - ആർ എസ് എസ് - സംഘ പരിവാർ രാഷ്ട്രീയ കക്ഷികളെ വീണ്ടും വീണ്ടും ഉയരങ്ങളിലേയ്ക്ക് കൊണ്ടെത്തിയ്ക്കുക തന്നെ ചെയ്യും. എന്തായിരുന്നുവോ നിങ്ങളുടെ ലക്ഷ്യം, അതിന്റെ നേർ വിപരീത ഫലം മാത്രമായിരിയ്ക്കും നിങ്ങൾ കൊയ്തെടുക്കുക. തിരിച്ചറിവിന്റെ കാലമാകുമ്പോഴേയ്ക്കും അവർ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വളർന്നിരിയ്ക്കുകയും ചെയ്യും തകർക്കാൻ കഴിയാത്തതു പോലെ. കാരണം നിങ്ങൾ അവരെ പഠിയ്ക്കുന്നതിനേക്കാൾ, വളരെ വേഗത്തിൽ അവർ നിങ്ങളെ പഠിയ്ക്കുന്നുണ്ട്. അതേതൊരു രാഷ്ട്രീയ കക്ഷിയായാലും.



ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിറുത്തട്ടെ. അതും പറഞ്ഞു കേട്ടുള്ള അറിവാണ്. എന്റെ സുഹൃത്ത് വിവാഹം കഴിച്ചിരിയ്ക്കുന്നത് ഭോപ്പാലിൽ നിന്നുമാണ്. പ്രവാസിയാണ്. വിവാഹവും, ഭാര്യാ ഗൃഹത്തിലെ വാസവും കഴിഞ്ഞു ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവൻ പറഞ്ഞ വാചകങ്ങൾ പറഞ്ഞു കൊണ്ട് ഇതവസാനിപ്പിയ്ക്കട്ടെ.



അവിടങ്ങളിൽ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അതു ചെയ്തത് ബി ജെ പി മാത്രമാണത്.ബി ജെ പി എന്ന രാഷ്ട്രീയ സംഘടനയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യത,


google+

linkedin

1 comments:

Tulis comments
avatar
November 17, 2018 at 3:31 AM

നൈസ് ബ്രോ...

Reply

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...