കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാന്‍ എണ്ണകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Post oleh : arun | Rilis : May 16, 2018 | Series :
കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാന്‍ എണ്ണകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 





നവജാത ശിശുക്കള്‍ അടക്കമുള്ള കുഞ്ഞുങ്ങളെ എണ്ണ തേച്ച്‌കുളിപ്പിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതുമൂലം ചെറിയആരോഗ്യപ്രശ്‌നങ്ങള്‍ പോലും അകന്നുനില്‍ക്കും. ലോകമെമ്ബാടും കുഞ്ഞുങ്ങളെഎണ്ണ തേച്ച്‌ മസ്സാജ് ചെയ്യുന്നതിനുള്ള കാരണവും മറ്റൊന്നല്ല. പക്ഷെ ഏത്എണ്ണ തിരഞ്ഞെടുക്കും?


ഏത് എണ്ണ ഉപയോഗിക്കുന്നതിന് മുമ്പും അതില്‍നിന്ന് കുറച്ചെടുത്ത് കുഞ്ഞിന്‍റെ  ശരീരത്തില്‍ പുരട്ടുക. അരമണിക്കൂര്‍കഴിഞ്ഞ് ചൊറിച്ചിലോ തടിപ്പോ ഉണ്ടകുന്നില്ലെങ്കില്‍ മാത്രംഅത് ഉപയോഗിക്കാം. എണ്ണ പുരട്ടുന്നത് കൊണ്ട് കുഞ്ഞിന് ഏതെങ്കിലുംതരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ഒഴിവാക്കാന്‍മടിക്കരുത്.



കുഞ്ഞിന്റെ നിറവും ചര്‍മ്മത്തിന്റെമൃദുത്വവും എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. കുഞ്ഞിനെഎങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്‍റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം. കുഞ്ഞിന്‍റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ് അമ്മയുടെപങ്ക്.



പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്‍റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്. ഇത്കുഞ്ഞിന്‍റെ ആരോഗ്യത്തെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. 


മസ്സാജ് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ശ്രദ്ധിക്കുക. എണ്ണ കുഞ്ഞിന് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്.


അതിനുശേഷം വയറില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ മൃദുവായി മസ്സാജ് ചെയ്യുക. അമിതമായി ബലംപ്രയോഗിക്കരുത്. കുഞ്ഞിന്‍റെ ഉറക്കസമയം മനസ്സിലാക്കി അതിന് അനുസരിച്ച്‌ എണ്ണപുരട്ടാനുള്ള സമയം തീരുമാനിക്കുക.


കുഞ്ഞിന്‍റെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്‍റെ ചര്‍മ്മത്തിന് ചെറിയ ഒരുപാടു പോലും വരാത്ത രീതിയില്‍ വേണം ശ്രദ്ധിക്കാന്‍. അതുകൊണ്ട് തന്നെകുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം കുഞ്ഞിന്‍റെ ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ്. കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ എണ്ണകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


വെളിച്ചെണ്ണ : വെളിച്ചെണ്ണയ്ക്ക്പൂപ്പലിനെയും ബാക്ടീരയകളെയും ചെറുക്കാനുള്ള ശേഷിയുള്ളതിനാല്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് തേച്ചുപിടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന ലൗറിക്, കാപ്രൈലിക് ആസിഡുകളും ആന്‍റി ഓക്‌സിഡന്‍റുകളും കുഞ്ഞുങ്ങളുടെ മൃദുലമായ ചര്‍മ്മത്തിന്‍റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ സഹായിക്കും. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള ചെറിയകുഞ്ഞുങ്ങള്‍ക്ക് രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍ ഗുണകരമല്ല. കുളിപ്പിച്ചതിന്ശേഷം വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്‍റെ  ഈര്‍പ്പംനിലനിര്‍ത്താന്‍ സഹായിക്കുന്നു. ചൂടുകാലത്തിന് വളരെ അനുയോജ്യമാണ്വെളിച്ചെണ്ണ.


എള്ളെണ്ണ : എള്ളെണ്ണ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കറുത്ത എള്ളില്‍ നിന്നുള്ള എണ്ണ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇന്ത്യയില്‍ പലയിടങ്ങളിലും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ എള്ളെണ്ണ പുരട്ടുന്നത് എറെക്കുറെ ആചാരത്തിന്റെ ഭാഗമാണ്.എള്ളെണ്ണയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്.


കലെന്‍ഡ്യൂല ഓയില്‍ : ശരീരത്തിന്സുഖം പകരുന്ന ഒരു എണ്ണയാണിത്. കുട്ടികള്‍ക്ക് സുരക്ഷിതവുമാണ് കലെന്‍ഡ്യുലഓയില്‍. കുഞ്ഞുങ്ങളെ കുളിപ്പിച്ചതിന് ശേഷം ഇതുപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. കലെന്‍ഡ്യുല എണ്ണയുടെ മണം കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. പ്രകൃതിദത്ത സുഗന്ധമായതിനാല്‍ ഇതുമൂലം കുഞ്ഞിന് ഒരു ദോഷവും വരില്ല ഇത്കുഞ്ഞിന്‍റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്‍റെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുകയും ചെയ്യുന്നു.


സൂര്യകാന്തി എണ്ണ : വിറ്റാമിന്‍ഇ-യുടെയും ഫാറ്റി ആസിഡുകളുടെയും കലവറയാണ് സൂര്യകാന്തി എണ്ണ. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക്മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് വളരെ നല്ലതാണ്. ഭക്ഷ്യ എണ്ണ എന്നനിലയിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അലര്‍ജിയുള്ളവര്‍സൂര്യകാന്തി എണ്ണ ഒഴിവാക്കുക.




ആവണക്കെണ്ണ : വരണ്ടചര്‍മ്മമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആവണക്കെണ്ണ ഏറെ ഗുണം ചെയ്യുന്നത്. മുടിയിലും നഖങ്ങളിലും ആവണക്കെണ്ണ പുരട്ടുന്നത് അവയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കുളിപ്പിച്ചാല്‍ മികച്ച ഫലം ലഭിക്കും. കുഞ്ഞുങ്ങളുടെ കണ്ണ, ചുണ്ട് എന്നിവിടങ്ങളില്‍ ആവണക്കെണ്ണ പുരളാതിരിക്കാന്‍ ശ്രദ്ധിക്കുക.




ബദാം എണ്ണ : വിറ്റാമിന്‍ഇ ധാരാളമടങ്ങിയിട്ടുള്ള ബദാം എണ്ണ കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാന്‍ അനുയോജ്യമായ എണ്ണകളില്‍ ഒന്നാണ്. ശുദ്ധമായ ബദാം എണ്ണ ഉപയോഗിക്കുന്നതാണ്നല്ലത്. ബദാം എണ്ണ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബേബി ഓയിലുകള്‍ കഴിവതും ഒഴിവാക്കുക. മണമില്ലാത്ത എണ്ണയാണ് കൂടുതല്‍ നല്ലത്. മണമുള്ള ബദാം എണ്ണ പലപ്പോഴും അലര്‍ജിക്ക് കാരണമാകാറുണ്ട്.






ഒലിവെണ്ണ : കുഞ്ഞുങ്ങളുടെ പേശിവളര്‍ച്ച വേഗത്തിലാക്കാന്‍ ഒലിവെണ്ണ സഹായിക്കുന്നു. കുഞ്ഞിന്‍റെ ദേഹത്ത് മുറിവുകളോ തടിച്ച പാടുകളോ ഉണ്ടെങ്കില്‍ ഒലിവെണ്ണ ഉപയോഗിക്കാതിരിക്കുക. വരണ്ട ചര്‍മ്മം അല്ലെങ്കില്‍ പെട്ടെന്ന് അലര്‍ജി ഉണ്ടാകുന്ന ചര്‍മ്മമുള്ള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ഇത് അനുയോജ്യമല്ല. ഒലിവെണ്ണ ചര്‍മ്മത്തിലെ ഈര്‍പ്പം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും.




ടീ ട്രീ ഓയില്‍ : ടീട്രീ ഓയിലിന്‍റെ ഏറ്റവും വലിയ ഗുണം കീടാണുക്കളെ നശിപ്പിക്കാനുള്ള അതിന്‍റെ കഴിവാണ്. ചര്‍മ്മത്തെ ബാധിക്കുന്ന അലര്‍ജികള്‍ക്ക് ഔഷധമായും ഇത് ഉപയോഗിക്കുന്നു. ടീ ട്രീ ഓയില്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നല്ല സുഖവും നല്‍കും. കുഞ്ഞുങ്ങള്‍ രാത്രി മുഴുവന്‍ സുഖമായി ഉറങ്ങുമെന്ന് ചുരുക്കം.





ഇളംനിറമുള്ള ടീ ട്രീ ഓയില്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്. കുളിപ്പിക്കുന്നതിന് മുമ്പും ശേഷവും ഇത്ദേഹത്ത് പുരട്ടാം. ഉപയോഗം ദിവസം രണ്ടുനേരമായി ചുരുക്കുക.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...