വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്‌ സംഭവിച്ച ഒരു കാര്യമാണ്.

Post oleh : arun | Rilis : May 17, 2018 | Series :









വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്‌ സംഭവിച്ച ഒരു കാര്യമാണ്. അയാളുടെ പേര് ആൻഡ്രൂ കാൾസിൻ. 2003 മാർച്ചിൽ അമേരിക്കൻ FBl അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അമേരിക്കൻ സെക്യൂരിറ്റി എക്സ്ചേഞ്ചിന്റെ നിരീക്ഷണത്തിൽ വെറും 800 ഡോളർ വച്ച് ട്രേഡിങ്ങ് ആരംഭിച്ച ആൻഡ്രൂ രണ്ടാഴ്ച്ച കൊണ്ട് 350 കോടി ഡോളർ നേടി. വളരെ റിസ്ക്കുള്ള 126 വ്യാപാരങ്ങൾ. ചിലതെല്ലാം വളരെ രഹസ്യമായിരുന്നു.
ചോദ്യം ചെയ്യലിൽ അയാൾ പറഞ്ഞ കാര്യങ്ങൾ വളരെ വിചിത്രമായിരുന്നു. അയാൾ ജീവിക്കുന്നത് 2256 ൽ ആണ്. അയാൾക്ക് 44 വയസ്സ്. 
ടൈം ട്രാവലർ വഴിയാണ് അയാൾ ഇവിടെ എത്തി നിൽക്കുന്നത്.
എന്നാൽ ഇത് വിശ്വസിക്കാൻ പോലീസ് കൂട്ടാക്കിയില്ല. അയാളുടെ ഭാഗ്യമോ അല്ലെങ്കിൽ നുണ മാത്രം പറയുന്ന സ്വഭാവം ഉള്ള ആളാണ് അയാളെന്നു വാദിച്ചു.
ടൈം ട്രാവൽ വഴി കഴിഞ്ഞകാലങ്ങളിൽ കൂടി യാത്ര ചെയ്തതുകൊണ്ടാണ് ഞാൻ നടത്തിയ വ്യാപരങ്ങൾ വിജയിക്കുന്നതാണ് എന്ന്‌ മനസിലാക്കിയതെന്ന വാദത്തിൽ അയാൾ ഉറച്ചു നിന്നു.
അയാളെ മുൻപരിജയമുള്ള ഒരാളെ പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അയാൾ 2256 കാലഘട്ടത്തിൽ നിന്നും ടൈം ട്രാവൽ തളിക ഉപയോഗിച്ച് 2002- 2003 കാലഘട്ടങ്ങളിലേക്കി വന്നതാണെന്ന് ഒരു വലിയ വിഭാഗം ആളുകൾ വിശ്വസിച്ചു.
എയിഡ്സിനുള്ള മരുന്നും ബിൻ ലാദനെ കുറിച്ചുള്ള വിവരങ്ങളും അയാൾ കൈമാറാം എന്ന്‌ അവകാശപ്പെട്ടു. താൻ സഞ്ചരിക്കുന്ന ടൈം ട്രാവൽ പേടകം കാണിച്ചു കൊടുക്കാൻ അയാൾ സമ്മതിച്ചില്ല. അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക അയാൾക്ക് ഉണ്ടായിരുന്നു.
തന്നെ കുറ്റ വിമുക്തൻ ആക്കണമെന്നും തനിക്കു ഭാവിയിലേക്ക് സഞ്ചരികണമെന്നും അയാൾ ആവശ്യപ്പെട്ടു. 2256 ഇൽ അയാൾക്ക് ഇനി മുതൽ ജീവിക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം.
ഏപ്രിൽ 3 ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന വഴി അയാൾ അപ്രത്യക്ഷനായി. ഇന്നും അയാളെ കുറിച്ചു ഒരു വിവരവും ഇല്ല. തന്റെ പേടകത്തിൽ കയറി അയാൾ 2256 കാലങ്ങളിലേക്കി പോയിട്ടുണ്ടാകും എന്ന്‌ കരുതപ്പെടുന്നു.
ദുരൂഹമായി തുടരുന്ന ഈ കേസിൽ അയാൾ പറഞ്ഞത് സത്യമാണെങ്കിൽ ഒരു പക്ഷെ നമ്മൾക്കും നമ്മുടെ കഴിഞ്ഞ കാലത്തിലോട്ടു ഒരിക്കൽ സഞ്ചരിക്കാൻ സാധിക്കും. സ്വാതന്ത്ര്യ സമരവും പുരാണ യുദ്ധങ്ങളും നേരിൽ കാണുവാൻ സാധിച്ചേക്കും.
ടൈം ട്രാവലർ വഴി പലരും ഇങ്ങോട്ടു വരുന്നുണ്ടെന്നും എന്നാൽ അവരെല്ലാം നിശബ്ദരായി നമ്മളെ കണ്ടതിന് ശേഷം തിരിച്ചു പോവുകയാണ് എന്നും പറയപ്പെടുന്നു.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...