ലിംഗത്തിലെ ഇല്ലാത്ത കുരു കാണിക്കാന്‍ വരുന്ന ഞരമ്പു രോഗി;..!!

Post oleh : arun | Rilis : September 09, 2018 | Series :
ആശുപത്രികളിള്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന വനിതാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ രോഗികളുടെ ഭാഗത്തു നിന്നും ‘അധികം നല്ല’ അനുഭങ്ങളല്ല ഉണ്ടാകാറ്. ഇതിനോട് അധികമാരും പ്രതികരിക്കാറില്ല. എന്നാല്‍ പ്രതികരിക്കുന്നവരില്ല എന്നും പറയാന്‍ വയ്യ. പിഎച്ച്‌സിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് ഒരു യുവ വനിതാ ഡോക്ടര്‍.
ഇന്റണ്‍ഷിപ്പിന്റെ ഭാഗമായി കുടല്ലൂര്‍ പിഎച്ച്‌സിയില്‍ ജോലി ചെയ്യുന്നതിനിടെ ലിംഗത്തില്‍ കുരുവുണ്ടെന്ന് പറഞ്ഞ് മധ്യവയസ്‌കനായ ഒരു ഞരമ്പുരോഗി തന്നെ കാണാന്‍ വന്നതായി ആതിര ദര്‍ശന്‍ എന്ന കോട്ടയംകാരി ഡോക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പരിശോധിക്കാതെ മരുന്നെഴുതാന്‍ വയ്യാത്തതുകൊണ്ട് ഗ്ലൈസ് ധരിച്ച് രോഗിയെ വിശദമായി നോക്കി. എന്നാല്‍ കുരു പോയിട്ട് ‘ഒരു ചുക്കും’ കണ്ടില്ലെന്ന് ആതിര പറയുന്നു. അയാളുടെ ഭാവ പ്രകടനങ്ങളില്‍ നിന്ന് ഞരമ്പിനെ പ്രശ്‌നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യമായി. കേവലം 2 രൂപയ്ക്ക് ഒപി ചീട്ടെടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി അതെന്ന് അന്നത്തോടെ മനസിലായി. രാത്രികാലങ്ങളില്‍ പിഎച്ച്‌സികളില്‍ ഒരു ഡോക്ടര്‍, ഒരു നേഴ്‌സ്, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരാകും ഉണ്ടാകുക.
മിക്കപ്പോഴും ഇവര്‍ മൂന്നും സ്ത്രീകള്‍ ആയിരിക്കും. അതിനാല്‍ തല്ല് കിട്ടില്ല എന്ന് ഉറപ്പിച്ചു ഈ കലാപരിപാടി നിരുപാധികം മുന്‍പോട്ട് കൊണ്ട് പോകുകയാണ് അവര്‍ ചെയ്യുകയെന്നും ആരിത പറയുന്നു.
ഇതേ മനോഭാവം തന്നെ ചില ‘സഹോദരന്മാര്‍ക്ക്’ അര്‍ധരാത്രി ഫെയ്‌സ്ബുക്കിലുമുണ്ടെന്നും ആതിര ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍ എന്ന നിലയില്‍ ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്. പക്ഷേ ദേശബന്ധു കാറ്റാനം ഒന്നൊരാളുടെ ചോദ്യങ്ങളും മുന്‍കാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോള്‍ ഒരു ലൈംഗിക വൈകൃതന്റെ ചോദ്യങ്ങള്‍ ആയിട്ടേ തോന്നിയിട്ടുള്ളു.
അയാളുടെ മെസേജുകള്‍ക്ക് താന്‍ മറുപടിയൊന്നും നല്‍കിയിരുന്നില്ല. ഇയാള്‍ക്കെതിരെ പ്രതികരിച്ചതിന് തന്നെ ബ്ലോക്ക് ചെയ്തു. തന്റെ സുഹൃത്തുക്കളില്‍ ആരുടെയെങ്കിലും സുഹൃത്താണിയാളെങ്കില്‍ ഒന്ന് ശ്രദ്ധിക്കണമെന്നും ആതിര പറയുന്നുണ്ട്.
“ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം”
ഇന്റൺഷിപ്പിന്റെ ഭാഗം ആയിട്ട് കൂടല്ലൂർ സി എച് സിയിൽ പോസ്റ്റിങ്ങ് ഉണ്ടായിരുന്ന.. അവിടെ കോട്ടയം മെഡിക്കൽ കോളേജ് ഇൽ ഹോസ്സ് സർജെന്സി ചെയ്യുന്ന ഡോക്ടര്മാര്ക് സ്റ്റേ പോസ്റ്റിങ്ങ് ആണ്… രാത്രി 8 വരെ വരുന്ന രോഗിയ്ക് ചികിത്സ നൽകണം.. ശേഷം രാവിലെ വരെ അവിടെ താമസിക്കണം… അവിടെ നൈറ്റ് ഡ്യൂട്ടി ഇരുന്ന ദിവസം സന്ധ്യക് ഒരു മധ്യവയസ്‌കൻ രോഗി വന്നു. ലിംഗത്തിൽ ഒരു കുരുവോ മറ്റൊ ആണ് പ്രശ്നം..
എന്തായാലും പരിശോധിക്കാതെ മരുന്ന് എഴുതാൻ പറ്റില്ലല്ലോ.. gloves ഒക്കെ ധരിച്ചു രോഗിയെ വിശദമായി നോക്കി.. കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല എന്ന് മാത്രമല്ല അയാളുടെ ഭാവ പ്രകടനങ്ങളിൽ നിന്ന് ഞരമ്പിനെ പ്രശ്നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യം ആയി.. എന്തായാലും പകൽ വന്നു മെഡിക്കൽ ഓഫീസർ മാടത്തിന്റെ കാണിക്കാൻ നിർദേശിച്ചു രോഗിയെ പറഞ്ഞു വിട്ട്… കേവലം 2 രൂപയ്ക് ഒപി ചീട്ട് എടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി ആണത്രേ.. രാത്രികാലങ്ങളിൽ പി എച് സി കളിൽ ഒരു ഡോക്ടർ,ഒരു നേഴ്സ് ,ഒരു നഴ്സിംഗ് അസിസ്റ്റന്റ് ഇത്രെയും പേരെ ഡ്യൂട്ടിയിൽ കാണു..മിക്കപ്പോഴും ഇവർ മൂന്നും സ്ത്രീകൾ ആയിരിക്കും… അതിനാൽ തല്ല് കിട്ടില്ല എന്ന് ഉറപ്പിച്ചു ഈ കലാപരിപാടി നിരുപാധികം മുൻപോട്ട് കൊണ്ട് പോകുന്നു…
ഇത് ഒറ്റപ്പെട്ട സംഭവം അല്ല… എന്നെപോലെ ഒരുപാടു പേർക്ക് ഈ ദുരനുഭവം കാണും… രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവർ… യാത്ര ചെയ്യുന്നവർ…. അതെ പോലെ രാത്രി ഫെയ്സ്ബൂകിൽ ഓൺലൈൻ ഇരിക്കുന്നവർ…
ഇതേ മനോഭാവം ആണ് പല സഹോദരന്മാര്കും അർധരാത്രി ആയാൽ ഇൻബോക്സിൽ… ഡോക്ടർ എന്ന നിലയിൽ genuine ആയ സംശയങ്ങൾ കു മറുപടി നൽകാറുണ്ട്… സമയവും കാലവും നോക്കാതെ തന്നെ… പക്ഷെ ദേശബന്ധു കാറ്റാനം എന്ന ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും മുൻകാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോൾ ഒരു pervert ന്റെ ചോദ്യങ്ങൾ ആയെ എനിക്ക് തോന്നിയുള്ളൂ… ഇത് 2015 ഇൽ ഇൻബോക്സിൽ എത്തിയ ഒരു മെസേജ് ആണ്.. ഞാൻ മറുപടി നൽകിയിരുന്നില്ല.. മാത്രമല്ല ഇതിൽ കൗതുകം തോന്നി ഭർത്താവിനെയും കാണിച്ചിരുന്ന… മറുപടി നൽകേണ്ട എന്ന അദ്ദേഹവും പറഞ്ഞതിനാൽ ശേഷം ഞാൻ അത് കേട്ടതായി നടിച്ചില്ല… unfriend ബ്ളോക് മുതലായവയും ചെയ്തില്ല… അവഗണിച്ചു.. അത്ര തന്നെ.. ഇടയകും മുറയ്കും ഓരോ.മെസേജ് ഒഴിച്ചാൽ പിന്നീട് ആൾ ഒരു വിധ സംശയ നിവാരണത്തിനും എത്തിയില്ല… 

പക്ഷെ ഈ മാന്യൻ ഇന്ന് മറ്റൊരു സ്‌ക്രീന്ഷോറ്റും കൊണ്ട് ഇറങ്ങിയെക്കുന്ന കണ്ടപ്പോഴാണ് ഇത് കക്ഷിയുടെ സ്ഥിരം പരിപാടി ആണെന്ന് മനസ്സിലായത്… അർധരാത്രി 1 മണിക് ഒരു ചേച്ചിയെ പരിചയപ്പെടാൻ ഇൻബോക്സിൽ കുറുങ്ങിയപ്പോ ചേച്ചീ നന്നായി ഒന്ന് കുടഞ്ഞു… ആൾക് അത് ക്ഷീണം ആയി… ചേച്ചിയെ തേയ്ക്കാൻ ആയി പോസ്റ്റ് ഇട്ടു… പക്ഷെ ആൾ തേഞ്ഞ മട്ടാണ് .. പോസ്റ്റിനു ചുവടെ ഞാൻ ഉൾപ്പെടെ കുറച്ചു അധികം സ്ത്രീകൾ സമാന അനുഭവങ്ങൾ പങ്കു വെച്ചു… എന്നെ ബ്ലോക്കും ചെയ്തു…
എന്റെ സുഹൃത് വലയത്തിൽ ഏതേലും മഹിളകളുടെ സുഹൃത് ആണ് ഇദ്ദേഹം എങ്കിൽ ഒന്ന് ശ്രദ്ധിച്ചോളുക… രാത്രി കാലങ്ങളിൽ സ്ത്രീകൾ പച്ച കത്തി കിടക്കുന്നത് എല്ലാവരോടും സല്ലപിക്കാൻ ആണെന്ന പൊതു ധാരണ ഇനി എങ്ങനെ ഒക്കെ തിരുത്താൻ ശ്രമിച്ചാലും മാറില്ല എന്നറിയാം.. എന്നാലും പറയുവാ… ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്.. പ്ലീസ്

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...