വൃന്ദാവനം

Post oleh : arun | Rilis : September 03, 2018 | Series :



ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് വൃന്ദാവനം. ശ്രീകൃഷ്ണന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം എന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മധുരയില്‍ നിന്നും 16 കി.മി അകലെയാണ് വൃന്ദാവനം സ്ഥിചെയ്യുന്നത്. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ വൃന്ദാവനതിലുണ്ട്. മിക്ക ക്ഷേത്രങ്ങളും രാധാകൃഷ്ണ ക്ഷേത്രങ്ങളാണ്. വൃന്ദാവനത്തിന്റെ ചരിത്രം ഹിന്ദുവിശ്വാസവുമായി ബന്ധപെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ് വൃന്ദാവനം.ശ്രീകൃഷ്ണന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം. 1590ല്‍ പണികഴിപ്പിച്ച ഗോവിന്ദദിയോക്ഷേത്രം വൃന്ദാവനത്തിലുണ്ട്.
ശ്രീ ചൈതന്യ മഹാപ്രഭുവാണ് 16-ആം നൂറ്റാണ്ടില്‍ വൃന്ദാവനനഗരത്തിന്റെ യശസ്സ് വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത്.ശ്രീ ചൈതന്യ മഹാപ്രഭു 1515ല്‍ വൃന്ദാവനനഗരത്തില്‍ സന്ദര്‍ശനം നടത്തുകയും അദ്ദേഹത്തിന്റെ ആത്മീയശക്തികൊണ്ട് ശ്രീകൃഷ്ണനുമായി ബന്ധപെട്ട എല്ലാ പ്രധാനസ്ഥലങ്ങളും കണ്ടെത്തുകയും തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു.
പക്ഷേ കഴിഞ 250 വര്‍ഷങ്ങള്‍ക്കുള്ളില്‍ വൃന്ദാവനത്തിലെ പ്രധാന വനങ്ങളെല്ലാം നഗരവല്‍കരണത്തിന്റെ ഭാഗമായി നശിപ്പിക്കപെട്ടു.മയിലുകളും,പശുക്കളും,കുരങ്ങന്മാരും വിവിധ പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്ന വനങ്ങള്‍ ഇല്ലാതായി. പശുക്കളെ ഗോശാലയില്‍ മാത്രമേ ഇപ്പോള്‍ കാണുവാന്‍ സാധിക്കുകയുള്ളൂ

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...