ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ച്‌ കൊല്ലും; കോണ്‍ഗ്രസ് എംപിക്കെതിരെ ബിജെപി എംഎല്‍എയുടെ മകന്‍റെ വധഭീഷണി

Post oleh : arun | Rilis : September 03, 2018 | Series :


കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബിജെപി എംഎല്‍എയുടെ മകന്‍റെ വധഭീഷണി.
ബിജെപി എംഎല്‍എ ഉമാദേവി കാത്തികയുടെ മകന്‍ പ്രിന്‍ദീപ് ലാല്‍ചന്ദ് കാത്തിയാണ് വധഭീഷണി മുഴക്കിയത്. വെടിവച്ച്‌ കൊലപ്പെടുത്തുമെന്നാണ് പ്രിന്‍ദീപിന്‍റെ ഭീഷണി.
നവമാധ്യമത്തിലൂടെയായിരുന്നു ഭീഷണി മു‍ഴക്കിയത്. ഹാട്ടയില്‍ കാലുകുത്തിയാല്‍ വെടിവച്ച്‌ വീഴ്ത്തുമെന്നാണ് ഭീഷണി.
സെപ്തംബര്‍ അഞ്ചിന് സിന്ധ്യ മധ്യപ്രദേശിലെ ഹാട്ടയില്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
ഝാന്‍സി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളില്‍ ഒഴുകുന്നത് അതുകൊണ്ട് ഹാട്ടയില്‍ നിങ്ങള്‍ കാലുകുത്തരുത്.
ഹാട്ടയില്‍ നിങ്ങള്‍ കാലുകുത്തിയാല്‍ നമ്മളിലൊരാള്‍ കൊല്ലപ്പെടുമെന്നാണ് ഫെയ്സ്ബുക്ക് കറിപ്പില്‍ പറയുന്നത്. എന്നാല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് വന്നതിന് പിന്നാലെ എംഎല്‍എ ഉമാദേവി തന്‍റെ മകനെതിരെ രംഗത്തെത്തി.
ബഹുമാനം അര്‍ഹിക്കുന്ന എംപിയാണ് സിന്ധ്യ തന്‍റെ മകന്‍റെ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി മകനോട് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു.
ഭീഷണിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി സിന്ധ്യയുടെ ജനപിന്‍തുണയിലുള്ള ഭയമാണ് ഇത്തരം നടപടികളിലൂടെ വെളിവാകുന്നതെന്ന് കേണ്‍ഗ്രസ് പറഞ്ഞു.
സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് മധ്യപ്രദേശ് ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...