ജീവന് മാനുഷിക പരിഗണന നല്‍കുന്ന ആരെയെങ്കിലും നിയമിക്കണോ എന്ന് മലയാളി തീരുമാനിക്കണം; ഡാം സുരക്ഷാ ചെയര്‍മാനെതിരെ ഹരീഷ് വാസുദേവന്‍

Post oleh : arun | Rilis : September 03, 2018 | Series :



തിരുവനന്തപുരം: ഡാം സുരക്ഷാ ചെയര്‍മാനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ്.CNR നെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം സുരക്ഷാ വിഷയത്തില്‍ അവഗാഹമുള്ള, മലയാളിയുടെ ജീവനോടു കുറച്ചുകൂടി മാനുഷിക പരിഗണനയും മനുഷ്യപ്പറ്റും ഉള്ള മറ്റു ആരെയെങ്കിലുമാണോ നിയമിക്കേണ്ടത് എന്ന് മലയാളി ഇനിയെങ്കിലും തീരുമാനിക്കണമെന്ന് ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഈ ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാനെ കേരളം ഇനി ചുമക്കേണ്ടതുണ്ടോ?
——————————————-
എന്‍ഡോസള്‍ഫാന്‍ ഹെലികോപ്റ്ററില്‍ തളിക്കുമ്ബോള്‍ ജനങ്ങള്‍ മാറി നിന്നാല്‍ മതിയായിരുന്നു എന്ന് പറഞ്ഞു ഇരകളെ അപമാനിച്ച CN രാമചന്ദ്രന്‍ നായരെന്ന റിട്ട.ജഡ്ജിയെ ഓര്‍മ്മയില്ലേ? പശ്ചിമഘട്ടത്തില്‍ പാറമടകള്‍ ഇനിയും കൂടുതല്‍ വന്നില്ലെങ്കില്‍ പരിസ്ഥിതിക്ക് ആപത്താണെന്നു പറയുന്ന ആളാണ് അദ്ദേഹം. നദികളിലെ മണല്‍ ഇനിയും വാരണമെന്നു അഭിപ്രായമുള്ള ആള്‍.
പതിവുപോലെ തന്റെ സ്വതസിദ്ധമായ മണ്ടത്തരങ്ങളും അബദ്ധങ്ങളും ആധികാരികമാണെന്ന മട്ടില്‍ പറഞ്ഞു ജസ്റ്റിസ്. CNR മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പ്രകൃതിയെ പൂര്‍ണ്ണമായി മെരുക്കണമെന്നും പരിസ്ഥിതി വാദികളുടെ വാക്കുകള്‍ കേട്ടാല്‍ കേരളം ശിലായുഗത്തിലേക്ക് തിരിച്ചുപോകും എന്നൊക്കെയാണ് പത്രത്തില്‍ അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍. ദുരന്തത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞയാഴ്ച തന്നെ അദ്ദേഹം ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളുടെ പ്രവര്‍ത്തനവും സുരക്ഷയും സംബന്ധിച്ച ഏക നിയമനിര്‍മ്മിത അധികാരിയായ 'ഡാം സേഫ്റ്റി അതോറിറ്റി' ചെയര്‍മാനാണ് ഇപ്പോള്‍ അദ്ദേഹം. ഈ ദുരന്തത്തില്‍ ആ അതോറിറ്റിയുടെ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കപ്പെടുമോ എന്ന പേടി കൊണ്ടാണോ ആവോ ഇമ്മാതിരി മണ്ടത്തരങ്ങള്‍ പറഞ്ഞു അദ്ദേഹം പരസ്യമായി രംഗത്ത് വരുന്നത് !!
ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ അദ്ദേഹം ഒരുപടി കൂടി കടന്നു പറഞ്ഞു. ഡാമുകളുടെ സുരക്ഷ മാത്രമാണ് തന്റെ ഉത്തരവാദിത്തം. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും ഒരു കാര്യവുമില്ല. പ്രളയം വന്നാല്‍ ഒന്നും ചെയ്തിട്ട് കാര്യമില്ല. ഡാം തുറന്നുവിട്ടതല്ല വെള്ളം പൊങ്ങാന്‍ കാരണം !!
ഷട്ടര്‍ സ്തംഭിച്ചു പൊട്ടുമെന്ന് ഭയന്ന് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്റെ കുരുതിക്കളം ആയി മാറിയേക്കാവുന്ന രീതിയില്‍ നിന്ന പെരിങ്ങല്‍ക്കുത്ത് ഡാമിനെപ്പറ്റി തനിക്ക് അധികം അറിയില്ല !! മരം വന്നു ബ്ലോക്കായി ! പൊട്ടിയില്ലലോ !!
നൂറുകണക്കിന് മനുഷ്യരുടെ ജീവിതം തകര്‍ത്ത, ആയിരക്കണക്കിന് മനുഷ്യരെ നിരാലംബര്‍ ആക്കിയ, പതിനായിരക്കണക്കിന് മനുഷ്യരെ മരണമുഖത്ത് നിര്‍ത്തിയ ഒരു ദുരന്തത്തെപ്പറ്റി എത്ര ലാഘവത്തോടെ, എത്ര നിരുത്തരവാദിത്തത്തോടെ, അതിലും എത്രയോ പുച്ഛത്തോടെ ഈ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കാന്‍ ഈ മനുഷ്യനെ ധൈര്യപ്പെടുത്തുന്നത് എന്താണ് !!
ഇതാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിവരത്തിന്റെ നിലവാരമെങ്കില്‍ ആ അതോറിറ്റി പിരിച്ചുവിടണം എന്ന് ആ നിയമത്തിനു തന്നെ ചുക്കാന്‍ പിടിച്ച ശ്രീ.പ്രേമചന്ദ്രന്‍ MP ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു.
മലയാളികളുടെ തലയ്ക്ക് മുകളില്‍ ജലബോംബുകളായി പണിത്തുവെച്ച മുപ്പതിലധികം ഡാമുകള്‍, നന്നായി പരിപാലിച്ചാല്‍ വൈദ്യുതിയും ജലവും വെള്ളപ്പൊക്ക നിയന്ത്രണവും ഒക്കെ തരാനാകുന്ന ഈ ഡാമുകള്‍, ഇതിന്റെ സുരക്ഷയെ സംബന്ധിച്ച നിര്‍ണ്ണായക അധികാര സ്ഥാനത്ത് ജസ്റ്റിസ്.CNR നെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം സുരക്ഷാ വിഷയത്തില്‍ അവഗാഹമുള്ള, മലയാളിയുടെ ജീവനോടു കുറച്ചുകൂടി മാനുഷിക പരിഗണനയും മനുഷ്യപ്പറ്റും ഉള്ള മറ്റു ആരെയെങ്കിലുമാണോ നിയമിക്കേണ്ടത് എന്ന് മലയാളി ഇനിയെങ്കിലും തീരുമാനിക്കണം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല. ഇത് നമ്മുടെ ജീവന്റെ പ്രശ്നമാണ്. ഇത്തരം റിട്ടയേഡ് ജഡ്ജിമാര്‍ക്ക് നേരമ്ബോക്കിനുള്ള പണിയല്ല ഇത്. കാര്യഗൗരവമുള്ള എത്രയോ റിട്ട ജഡ്ജിമാര്‍ നമുക്കുണ്ട്. എന്തുകൊണ്ട് ഈ ജോലി അവരെ ഏല്പിച്ചുകൂടാ? (ചര്‍ച്ചയുടെ ലിങ്ക് കമന്റില്‍)
അഭിപ്രായത്തോട് യോജിപ്പാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ MLA മാരോടോ മന്ത്രിമാരോടോ email ലൂടെയോ കത്തിലൂടെയോ ഈ കാര്യം ആവശ്യപ്പെടുമോ??
അഡ്വ.ഹരീഷ് വാസുദേവന്‍

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...