കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നത് തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്തൊക്കെ എന്ന് നോക്കാം..!!

Post oleh : arun | Rilis : September 09, 2018 | Series :
കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നത് തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്തൊക്കെ എന്ന് നോക്കാം
കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്. എന്നാല്‍ അച്ഛനമ്മമാര്‍ എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ ശീലം പല കുട്ടികളിലും പ്രശ്‌നം തന്നെയാണ്. കുട്ടികളില്‍ കാണുന്ന സാധാരണ സംഗതിയാണ് ഇത്.
എന്നാല്‍ ഒരു പ്രായം കഴിഞ്ഞും ഈ ശീലത്തെ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അത് അല്‍പം ഗൗരവതരമായ കാര്യം തന്നെയാണ്.
കുട്ടികളുടെ മൂത്രസഞ്ചി ചെറിയതായതു കൊണ്ടും അധികം സമയം മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇതല്ലാതെ പല വിധത്തിലുള്ള ജനിതക കാരണങ്ങളും ഇതിന്റെ പിന്നിലുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്താണ് എന്ന് നോക്കാം.
മൂത്രസഞ്ചി നിയന്ത്രിക്കാന്‍ കഴിയാതെ വരിക
മൂത്രസഞ്ചിയില്‍ മൂത്രം നിറഞ്ഞ് അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല കുട്ടികളും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിന്റെ പ്രധാന കാരണം.
മലബന്ധം
മലബന്ധമുള്ള കുട്ടികളില്‍ പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം ഉണ്ടാവും. മൂത്രസഞ്ചിയിലേക്ക് അമിതമായ തോതില്‍ ഭാരം വരുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.
യൂറിനറി പ്രശ്‌നങ്ങള്‍
യൂറിനറി പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളിലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കാര്യം കുട്ടികള്‍ അറിയാതെ പോകുന്നതും ആ ശീലം മാറ്റാന്‍ കഴിയാത്തതും പ്രധാനമായും ഇത്തരം ഇന്‍ഫെക്ഷനുകള്‍ ഉള്ളത് കൊണ്ടാണ്.
മാനസിക പ്രശ്‌നങ്ങള്‍
അമിതമായ ഉത്കണ്ഠ, ഭയം എന്നിവയുള്ള കുട്ടികളില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും.
ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റ്‌സ് മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പ്രതിവിധി. ഇതിലെ പി എച്ച് ലെവല്‍ കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. എന്നും രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് ഭക്ഷണത്തിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കുക.
ഒലീവ് ഓയില്‍
ഒലീവ് ഓയിലാണ് മറ്റൊന്ന്. കുട്ടികളെ ഒലീവ് ഓയില്‍ വയറിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മസിലിനെ ശക്തമാക്കുകയും മൂത്രസഞ്ചിയില്‍ ബലം നല്‍കുകയും ചെയ്യുന്നു.
കടുക് പൊടി
കടുക് പൊടിയാണ് മറ്റൊരു പ്രതിവിധി. കുട്ടികളിലെ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം പരിഹരിയ്ക്കാന്‍ കടുക് പൊടി സഹായിക്കുന്നു.
ഹെര്‍ബല്‍ ടീ
കുട്ടികള്‍ക്ക് തീരെ ഇഷ്ടമല്ലെങ്കിലും ഹെര്‍ബല്‍ ടീ കൊടുക്കുന്നത് കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. രണ്ട് മൂന്ന് കപ്പ് ചായ ദിവസവും കൊടുക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...